ദേശീയപാത വികസനത്തിൽ സർക്കാരിന് മെല്ലെപ്പോക്ക്; യുഡിഎഫ് കാലത്ത് സുഗമം: ഗഡ്കരി

nhgadkari01
SHARE

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത വികസനത്തിൽ മുൻ എം.പി സി.എൻ ജയദേവനെ വിമർശിച്ച് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത വികസന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും തീരുമാനങ്ങൾ വൈകുന്നുവെന്നും നിതിൻ ഗഡ്കരി വിമർശിച്ചു. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയുടെയും കുതിരാൻ ഇരട്ട തുരങ്കത്തിന്റെയും നിർമാണത്തിന് പണം കണ്ടെത്താമെന്ന് കേന്ദ്രം ഉറപ്പു നൽകി 

കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാനെത്തിയ എം.പിമാരോടാണ് നിതിൻ ഗഡ്കരി വിമർശനങ്ങൾ എണ്ണിയെണ്ണി പറഞ്ഞത്. മണ്ണുത്തി - വടക്കാഞ്ചേരി ദേശീയപാത കാര്യത്തിൽ തൃശൂർ എം.പിയായിരുന്ന സി.എൻ ജയദേവൻ കാര്യക്ഷമായി ഇടപ്പെട്ടില്ലെന്ന് നിതിൻ ഗഡ്കരി കുറ്റപ്പെടുത്തി. വനം വകുപ്പും തടസം നൽകുകയാണ്. 1. 381 ഹെക്ടർ ഭൂമിയിലെ നിർമാണാനുമതി വനംവകുപ്പിൽ നിന്ന് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. നിലവിലെ കരാറുകാരനെ മാറ്റിയാൽ പദ്ധതി ഇനിയും വൈകാനിടയാകും. പണം ലഭ്യമാക്കുന്ന കാര്യത്തിൽ കേന്ദ്രം ഉറപ്പു നൽകുന്നുവെന്നും ഗഡ്കരി പറഞ്ഞു.കേരളത്തിലെ ദേശീയപാതയുടെ മൊത്തം വികസന കാര്യത്തിലും സംസ്ഥാന സർക്കാരിന് മെല്ലെപ്പോക്കാണെന്നും ഉപരിതല ഗതാഗത മന്ത്രി പറഞ്ഞു.

ഭൂമിയേറ്റെടുക്കലിലെ ചെലവ് പരിഹരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടു വെച്ച നിർദേശത്തിൽ മുഖ്യമന്ത്രി ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കാര്യങ്ങൾ കുറേ കൂടി സുഗമമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട നിതിൻ ഗഡ്കരി താൻ കമ്യൂണിസ്റ്റ് വിരോധം കൊണ്ട് പറയുകയാണെന്ന് തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞുവെച്ചു. ആലപ്പുഴ ബൈപ്പാസ് തുറക്കാൻ അടിയന്തരമായി ഇടപെടാമെന്നും  മേൽപ്പാല നിർമാണം പൂർത്തിയാക്കാൻ റെയിൽവേയ്ക്ക് നിർദേശം നൽകാമെന്നും ഉപരിതല ഗതാഗത മന്ത്രി ഉറപ്പുനൽകി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...