പെഹ്‍ലു ഖാനും മക്കള്‍ക്കുമെതിരായ കേസ്; തുടരന്വേഷിക്കാന്‍ കോടതി അനുമതി

cow-murder
കടപ്പാട് യൂട്യൂബ്
SHARE

പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട പെഹ്‍ലു ഖാനും മക്കള്‍ക്കുമെതിരായി എടുത്ത കേസ് തുടരന്വേഷിക്കാന്‍ രാജസ്ഥാന്‍ പൊലീസിന് കോടതി അനുമതി. പശുക്കടത്തുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കേസെടുത്തതിനെ തുടര്‍ന്ന് അശോക് ഗെഹ്‍ലോട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ആല്‍വാര്‍ കോടതിയാണ് പൊലീസിന്‍റെ ആവശ്യം പരിഗണിച്ച് കേസ് തുടരന്വേഷിക്കാന്‍ അനുമതി നല്‍കിയത്. മുന്‍ ബി.ജെ.പി സര്‍ക്കാരാണ് കേസെടുത്തതെന്നും വേണ്ടിവന്നാല്‍ കേസ് തുടരന്വേഷിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെ‍ഹ്‍ലോട്ട് വ്യക്തമാക്കിയിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...