വിദ്യാര്‍ഥിയെ നെഞ്ചില്‍കുത്തി; കോളജില്‍ വന്‍സംഘര്‍ഷം; എസ്എഫ്ഐക്കെതിരെ രോഷം

sfi-leaders
SHARE

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജില്‍ വന്‍സംഘര്‍ഷം. രാവിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ സഹപാഠിയെ മര്‍ദിച്ചത് ചോദ്യംചെയ്ത വിദ്യാര്‍ഥിയെ നെഞ്ചില്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ അഖില്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. തൊട്ടുപിന്നാലെ വിദ്യാര്‍ഥികള്‍ സംഘടിച്ച് എസ്എഫ്ഐയ്ക്കെതിരെ പ്രതിഷേധപ്രകടനം നടത്തി. 

എസ്എഫ്ഐ യൂണിറ്റ് ഓഫിസ് പിടിച്ചെടുക്കാനും ശ്രമിച്ചു. ഇത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഈ ഘട്ടത്തിലൊന്നും പൊലീസോ അധ്യാപകരോ പ്രിന്‍സിപ്പലോ ഇടപെട്ടില്ല. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ ക്യാംപസില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ മാധ്യമങ്ങളെ ക്യാംപസില്‍ നിന്ന് പുറത്താക്കാന്‍ എസ്എഫ്ഐ ഭാരവാഹികള്‍ രംഗത്തുവന്നു. മാധ്യമങ്ങള്‍ പിന്തിരിയാതിരുന്നതോടെ പ്രിന്‍സിപ്പലിനെ സ്ഥലത്തെത്തിച്ച് ഇതേ ആവശ്യം ആവര്‍ത്തിച്ചു. വിദ്യാര്‍ഥി സംഘര്‍ഷമോ ഒരാള്‍ക്ക് കുത്തേറ്റതോ താന്‍ അറിഞ്ഞില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രിന്‍സിപ്പലിന്റെ മറുപടി. 

യൂണിവേഴ്സിറ്റി കോളജില്‍ വര്‍ഷങ്ങളായി നടക്കുന്ന എസ്എഫ്ഐ അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും ഇന്നലെയും ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നലെ വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്നു പാട്ടുപാടിയതിന്റെ പേരില്‍ തുടങ്ങിയ മര്‍ദനമാണ് ഇന്ന് രാവിലെയും തുടര്‍ന്നത്. ഇനിയും ഇത് സഹിക്കാനാവില്ലെന്നും പെണ്‍കുട്ടികളടക്കമുള്ളവര്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...