ബിജെപിക്ക് ആളെക്കൂട്ടുന്നവരായി കോണ്‍ഗ്രസ് മാറി; തുറന്നടിച്ച് പിണറായി

cm-congres
SHARE

കോണ്‍ഗ്രസിലെ നേതൃത്വപ്രശ്നത്തില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ വിജയങ്ങള്‍ നേടുമ്പോള്‍ മാത്രമാണോ നേതൃത്വം വേണ്ടതെന്ന് രാഹുല്‍ ഗാന്ധിയുടെ രാജി പരാമര്‍ശിച്ച് പിണറായി പറഞ്ഞു. പ്രതിസന്ധികള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിനെ നേരിടുന്നതിനും നേതൃത്വം കൊടുക്കാന്‍ കഴിയണം. ജനാധിപത്യം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറി. അങ്ങേയറ്റം അപഹാസ്യമായ നിലയിലാണ് കോണ്‍ഗ്രസെന്നും പിണറായി തിരുവനന്തപുരത്ത് പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...