ബാലഭാസ്കറുടെ മരണം; രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക തയാറായി

Bala-violin
SHARE

സംഗീതജ്ഞന്‍ ബാലഭാസ്കറുടെ മരണത്തില്‍ രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. രക്ഷാപ്രവര്‍ത്തനം നടത്തിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ അജി, വഴിയാത്രക്കാരായിരുന്ന നന്ദു, പ്രണവ് എന്നിവരുടെയും കൊല്ലത്ത്  ജ്യൂസ് കടയില്‍ ബാലഭാസ്കറെ കണ്ടവരുടെയും രഹസ്യമൊഴിയെടുക്കും. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. വാഹനം ഓടിച്ചത് ആരാണെന്നത് സംബന്ധിച്ച മൊഴികളില്‍ പൊരുത്തക്കേട് നിലനില്‍ക്കുന്നതാണ് രഹസ്യമൊഴിയെടുക്കാന്‍ കാരണം. അതേസമയം കേസില്‍ നിര്‍ണായകമാകുന്ന ഫൊറന്‍സിക് പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...