ജല അതോറിറ്റിക്ക് താല്‍പര്യമില്ല; സംഭരണികളില്‍ നിന്ന് മണലെടുക്കാനുള്ള പദ്ധതി പരാജയം

aruvikkara
SHARE

ജലസംഭരണികളില്‍ നിന്ന് മണലെടുക്കാനുള്ള പദ്ധതി സമ്പൂര്‍ണ പരാജയം. അരുവിക്കരയില്‍ ആരംഭിച്ച പദ്ധതിയുടെ പൊടിപോലുമില്ല ഇന്നു കാണാന്‍. ഇതോടെ അരുവിക്കര മാത്രമല്ല  കേരളത്തിലെ മറ്റ് ജലസംഭരണികളും  വെള്ളത്തിനു പകരം ചെളിയും മണലും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയാണ്.

ഈ പ്രദേശം കണ്ടാല്‍ നാട്ടിന്‍പുറത്തെ ഏത് ഏലയും പോലെയെ തോന്നൂ. പക്ഷെ ഇത് അരുവിക്കര ജലസംഭരണിയുടെ വടക്കന്‍ഭാഗമാണ്. ഇവിടെയാണ് ഡാമുകളില്‍ നിന്ന് മണല്‍വാരി  സംഭരണ ശേഷി വീണ്ടെടുക്കാനുള്ള കേരളത്തിലെ ആദ്യ പദ്ധതി ആരംഭിച്ചത്. വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്കാണ് പദ്ധതി പ്രഖ്യാപിച്ചത്. അരുവിക്കരിയില്‍ അത് ഗംഭീരമായി തുടങ്ങി. 

പക്ഷെ ഇന്ന് അവശേഷിക്കുന്നത് ഉപയോഗ ശ്യൂന്യമായ രണ്ട് ടാങ്കുകളും പാഴായിക്കിടക്കുന്ന ഭൂമിയും മാത്രം. മണലെടുക്കാന്‍ കുഴിച്ചപ്പോള്‍ കിട്ടയത് ചരലും ചെളിയും, മണലാകട്ടെ വളരെക്കുറച്ചും. ചെളികഴുകി മണല്‍ വേര്‍തിക്കാന്‍ ധാരാളം വെള്ളം വേണ്ടി വന്നു, സംഭരണിയിലേക്ക് ചെളി ഒഴുകിയെത്താനും തുടങ്ങി.  

പ്രവര്‍ത്തന പരിചയമില്ലാത്ത തൊഴിലാളികളും അവര്‍ക്ക് നേതൃത്വം നല്‍കാന്‍ആളില്ലാത്തതും കൂടിയായപ്പോള്‍ മണലെടുപ്പ് പരിപാടി  മുടങ്ങി. ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ ജല അതോറിറ്റിക്ക് താല്‍പര്യം ഇല്ലാതെയായപ്പോള്‍, ജില്ലാ, ഗ്രാമ പഞ്ചായത്തുകള്‍ പിന്‍മാറി. അതോടെ പദ്ധതി തുടങ്ങിയിടുത്തു തന്നെ അവസാനിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...