പുനിർമാണത്തിന് 1726 കോടി രൂപ; തിരുവനന്തപുരത്ത് വികസനസംഗമം

Flood-_-Chengannur
SHARE

കേരളപുനര്‍നിര്‍മാണത്തിന് ലോകബാങ്ക് ആയിരത്തി എഴുന്നൂറ്റി ഇരുപത്തിആറ് കോടിരൂപ വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമീണ റോഡ്, ജലവിതരണം, ശുചീകരണം, ഉപജീവനം എന്നിവയ്ക്കായിരിക്കും മുന്‍ഗണന. ജര്‍മനിയിലെ കെ.എഫ്.ഡബ്ല്യു ബാങ്ക് 1,400 കോടി രൂപ വായ്പ നല്‍കും. വിപുലമായ വിഭവസമാഹരണത്തിന് 15 ന് തിരുവനന്തപുരത്ത് വികസനസംഗമം സംഘടിപ്പിക്കാനും തീരുമാനം. വായ്പയ്ക്ക് പുറമെ ധനസഹായവും സാങ്കേതിക സഹായവും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക്, ജര്‍മനിയുടേയും ജപ്പാന്‍റേയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാജ്യാന്തര ഏജന്‍സികള്‍ നല്‍കുന്ന സഹായം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വായ്പാപരിധിക്ക് ഉള്ളില്‍ വരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത്  പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...