റെയ്ഡില്‍ കണ്ടെത്തിയത് 9 ലക്ഷം രൂപയും സ്വര്‍ണവും; ഡിവൈഎസ്പി കുരുക്കില്‍

hamza-house
SHARE

തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസ വന്‍തോതില്‍ അനധികൃതസ്വത്ത് സമ്പാദിച്ചതിന് തെളിവുകള്‍. ഹംസയുടെ പാലക്കാട്ടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഒന്‍പത് ലക്ഷത്തി അറുപത്തയ്യായിരം രൂപയും 23 പവന്‍ സ്വര്‍ണവും അറുപതോളം നിക്ഷേപങ്ങളുടെ രേഖകളും കണ്ടെത്തി. ഒട്ടേറെ ഭൂമിയിടപാടുകള്‍ സംബന്ധിച്ച തെളിവുകളും ലഭിച്ചു. കൊച്ചി സ്പെഷല്‍ വിജിലന്‍സ് സെല്ലാണ് പരിശോധന നടത്തിയത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...