'ആദ്യം അവർ വന്നു കാണട്ടെ; മറ്റ് കാര്യങ്ങള്‍ അപ്പോള്‍'‍; മെല്ലപ്പോക്കിൽ സ്പീക്കർ

speaker-karnataka
SHARE

രാജി തീരുമാനത്തിലുറച്ച് കര്‍ണാടകത്തിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍. ബെംഗളൂരുവിലെത്തി സ്പീക്കര്‍ക്ക് നേരിട്ട് രാജി സമര്‍പ്പിക്കുമെന്ന് അവര്‍ വ്യക്തമാക്കി. മുംബൈയിലെ ഹോട്ടലില്‍ നിന്ന് എംഎല്‍എമാര്‍ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. 

എന്നാൽ കര്‍ണാടക എംഎല്‍എമാരുടെ രാജി പരിഗണിക്കുന്നതില്‍ സാവകാശം വേണമെന്ന് സ്പീക്കര്‍. രാജി സ്വമേധയാ ആണോ സമ്മര്‍ദ്ദത്തിന്മേലാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇന്ന് അര്‍ധരാത്രിക്കകം പരിശോധന പൂര്‍ത്തിയാക്കാനാകില്ലെന്നും സ്പീക്കര്‍ സുപ്രീംകോടതിയെ അറിയിച്ചു. ആദ്യം വിമതര്‍ നേരിട്ട വന്നുകാണട്ടെ. മറ്റ് കാര്യങ്ങള്‍ അപ്പോള്‍ ചര്‍ച്ചചെയ്യാം. നടപടിക്രമങ്ങള്‍ പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും സ്പീക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...