കര്‍ണാടകയിലും ഗോവയിലും രാഷ്ട്രീയനാടകം തകൃതി; സഭ വിട്ടിറങ്ങി കോണ്‍ഗ്രസ് രോഷം

rahul-sonia
SHARE

കര്‍ണാടകയിലെയും ഗോവയിലെയും രാഷ്ട്രീയ നാടകങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. സ്വന്തം എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കഴിവുകേടുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ കുറ്റപ്പെടുത്തി. വിഷയം ചര്‍ച്ചയ്ക്കെടുക്കാന്‍ തയ്യാറാകാതായതോടെ കോണ്‍ഗ്രസ് എം.പിമാര്‍ ഇരുസഭകളും വിട്ടിറങ്ങി.

രാവിലെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഗോവയിലെയും കര്‍ണാടകയിലെയും രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്തു. ഇരുസംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യം കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യനീക്കത്തിലേയ്ക്കുള്ള വഴിയാക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യുവെന്ന് ആരോപിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പ്രധാന പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തു.  

വിഷയം കോണ്‍ഗ്രസിന്‍റെ ആഭ്യന്തരപ്രശ്നമാണെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍. മധ്യപ്രദേശിലും സമാനമായ സാഹചര്യമുണ്ടാകുമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്.

കര്‍ണാടയില്‍ ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസാണെന്ന് ബിജെപി എം.പി ശോഭ കരന്തലജെ. രാഷ്ട്രീയ അസ്ഥിരതയും കുതിരക്കച്ചവടവും നിക്ഷേപ സാഹചര്യം ഇല്ലാതാക്കുമെന്ന് ബജറ്റ് ചര്‍ച്ചയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പി ചിദംബരം രാജ്യസഭയില്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...