കുമാരസ്വാമി ഉടൻ രാജിവയ്ക്കില്ല; പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി ക്യാമ്പ്

kumaraswamy
കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി (ഫയല്‍ ചിത്രം).
SHARE

കര്‍ണാടക പ്രതിസന്ധിയിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഇന്ന് രാജിവയ്ക്കില്ല. 15-ാം തീയതിവരെ രാജിപ്രഖ്യാപനം ഉണ്ടാവില്ലെന്നാണ് സൂചന. 

അതേസമയം കുമാരസ്വാമി രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കര്‍ണാടകയില്‍ പ്രത്യേക മന്ത്രിസഭായോഗം ചേരും. യോഗത്തിനുമുന്നോടിയായി കുമാരകൃപ ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു. നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറെക്കണ്ട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഭൂരിപക്ഷം  നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എമാര്‍  ഗവര്‍ണറേയും സ്പീക്കറേയും കണ്ടിരുന്നു. രണ്ട് എം.എല്‍.എമാര്‍ കൂടിരാജിവെച്ചതോടെ  225 അംഗ സഭയില്‍ കോണ്‍ഗ്രസ്  ദള്‍ സര്‍ക്കാരിന്റെ അംഗബലം 101 ആയി കുറഞ്ഞു.

107 പേരാണ് ബിജെപി പക്ഷത്തുള്ളത്.  അതിനിടെ രാജി അംഗീകരിക്കാത്ത സ്പീക്കറുടെ നടപടി ചോദ്യംചെയ്ത്  10 വിമത എം.എല്‍.എമാര്‍  നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...