പ്രതികളെ പിടിച്ചതും സുഹൃത്തുക്കൾ; കൊലയുടെ ചുരുളഴി‍ഞ്ഞത് ഇങ്ങനെ: വിഡിയോ

kochi-murder-updates-1
SHARE

നെട്ടൂരില്‍ അര്‍ജുന്‍ കൊല്ലപ്പെട്ട കേസില്‍  പ്രതികളെ കണ്ടെത്തി ആദ്യം പൊലീസില്‍ ഏല്‍പിച്ചത് സുഹൃത്തുക്കള്‍. സംശയം തോന്നിയവരെ ചോദ്യംചെയ്ത സുഹൃത്തുക്കള്‍ പൊലിസിന് മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു. ഈ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. എന്നാല്‍ സ്റ്റേഷനിലെത്തിച്ച അഞ്ച് പേരെയും ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. 

കൊല്ലപ്പെട്ട അര്‍ജുന്റെ അടുത്ത സുഹൃത്തുക്കളും പരിചയക്കാരുമാണ് അറസ്റ്റിലായ റോണി, നിബിൻ പീറ്റർ,  അനന്തു, പനങ്ങാട് സ്വദേശി അജിത്ത് കുമാർ എന്നിവരും പ്രായപൂര്‍ത്തിയാകാത്തയാളും. ഇതില്‍ നിബിനും, പ്രായപൂര്‍ത്തിയാകാത്ത ആളും ചേര്‍ന്നാണ് രണ്ടാം തിയതി രാത്രി വീട്ടില്‍ നിന്ന് അര്‍ജുനെ വിളിച്ചിറക്കിയത്. നിബിന് അര്‍ജുനോടുള്ള വൈരാഗ്യത്തെക്കുറിച്ച് അറിയുന്ന സുഹൃത്തുക്കളുമാണ് പിന്നീട് റോണിയേയും പ്രായപൂര്‍ത്തിയായ യുവാവിനേയും പിടിച്ചുനിര്‍ത്തി സംഭവത്തിന്റെ ഇത് കൊലപാതകാണെന്ന സൂചനകള്‍ പുറത്ത് വിട്ടതും.  

തുടര്‍ന്ന് അഞ്ചാം തിയതി ഇവരെ അഞ്ച് പേരേയും പൊലീസ് സ്റ്റേഷനിലും എത്തിച്ചു. അര്‍ജുന്റെ മൊബൈല്‍ ഫോണുമായി പല സ്ഥലങ്ങളില്‍ സഞ്ചരിച്ച് പ്രതികള്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നായിരുന്നു പൊലീസ് വിശദീകരണം. അര്‍ജുന്‍ രണ്ടിന് രാത്രി തന്നെ തങ്ങളുടെ അടുത്ത് നിന്ന് പോയെന്നും.

അര്‍ജുന്റെ കയ്യില്‍ ലഹരി വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നുമാണ് അന്ന് അഞ്ച് പേരും പൊലീസിനോട് പറഞ്ഞത്. ഇത് മുഖവിലയ്ക്കെടുത്ത് അന്ന് വൈകിട്ടോടെ അ‍ഞ്ച് പേരെയും വിട്ടയച്ചു. ഒടുവില്‍ ഇന്നലെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയതോടെയാണ് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്തു. അപ്പോഴാണ് കൊലപാതകത്തിലെ പങ്കിനെകുറിച്ച് വെളിപ്പെടുത്തിയത്. പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ ഡിസിപി പറഞ്ഞു. 

അര്‍ജുനെ കാണാതായ രണ്ടാം തിയതി രാത്രി തന്നെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി സമീപിക്കാനുള്ള ഒരുക്കത്തിലാണ് അര്‍ജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...