രാജി സ്വമേധയാ നൽകിയതോ? തീരുമാനം മിന്നല്‍വേഗത്തില്‍ ഉണ്ടാവില്ലെന്ന് സ്പീക്കർ

karnataka-speaker-rebel-mla
SHARE

കര്‍ണാടകത്തിലെ വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ മിന്നല്‍വേഗത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് സ്പീക്കര്‍. 'എംഎല്‍എമാര്‍ രാജി നല്‍കിയത് സ്വമേധയാ ആണോ എന്ന് വിലയിരുത്തണം'. 10 കോണ്‍ഗ്രസ്, ജെഡിഎസ് വിമതരാണ് ഇന്ന് നേരിട്ടെത്തി വീണ്ടും രാജിക്കത്ത് നല്‍കിയത്. വിമതര്‍ തന്നെ കാണാതെ ഗവര്‍ണറെ കണ്ടത് ശരിയായില്ലെന്നും സ്പീക്കര്‍ കെ.ആർ.രമേഷ്.

സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണ് എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറിലെത്തിയത്. വിമതരുടെ രാജിക്കാര്യത്തില്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം സ്പീക്കര്‍ കെ.ആര്‍.രമേഷ് തള്ളി. രാജിക്കത്തുകള്‍ സ്വമേധയാ എഴുതിയതാണോ എന്നും ക്രമപ്രകാരമുള്ളതാണോ എന്നും പരിശോധിക്കാന്‍ സമയം വേണമെന്ന് വിമതരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സ്പീക്കര്‍ പറഞ്ഞു. ചിലര്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മുംബൈയിലേക്ക് പോയതെന്ന് വിമതര്‍ തന്നോടുപറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. 

കൂടിക്കാഴ്ച മുഴുവന്‍ വിഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇത് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും രമേഷ് അറിയിച്ചു. അതേസമയം നാളെ ചേരുന്ന നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംഎംഎല്‍മാര്‍ക്ക് വിപ്പ് നല്‍കി. വിപ്പ് ലംഘിക്കുന്നവരെ അയോഗ്യരാക്കാന്‍ ആവശ്യപ്പെടുമെന്നും ചീഫ് വിപ്പ് ഗണേഷ് ഹുക്കേരി പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...