ദലിതനെ വിവാഹം കഴിച്ചു; അച്ഛൻ കൊല്ലാൻ ശ്രമിക്കുന്നു: ബിജെപി എം.എല്‍.എയുടെ മകള്‍: വിഡിയോ

bjp-daughter
SHARE

ദുരഭിമാനക്കൊല ഭയന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കി. ബറേലി എം.എല്‍.എ രാജ്കുമാര്‍ മിശ്രയുടെ മകള്‍ സാക്ഷിയാണ് പരാതിക്കാരി. ദലിത് യുവാവിനെ വിവാഹം കഴിച്ചെന്ന കാരണത്താല്‍ അച്ഛനും പാര്‍ട്ടി പ്രവര്‍ത്തകരും ഭര്‍ത്താവിനെയും കുടുംബത്തെയും വധിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. വധഭീഷണി തുറന്നുപറയുന്ന സാക്ഷിയുടെയും അജിതേഷ് കുമാറിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ രാജ്കുമാര്‍ മിശ്ര തയാറായിട്ടില്ല. 

വിഡിയോയിലെ മകളുടെ വാക്കുകള്‍ ഇങ്ങനെ: എനിക്ക് പിന്നാലെ ഗുണ്ടകളെ അയക്കല്ലേ, ഞങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കുക. ഞാന്‍ ശരിക്കും വിവാഹിതയായി, സിന്ദൂരപ്പൊട്ട് ഭംഗിക്കായി തൊട്ടതല്ല. ഒളിവിടങ്ങള്‍ മാറിമാറി നടന്ന് ഞാന്‍ ക്ഷീണിതയാണ്. അഭിയെയും ബന്ധുക്കളെയും ഉപദ്രവിക്കുന്നത് നിര്‍ത്തുക.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...