സ്വകാര്യമേഖലയ്ക്ക് ഊന്നല്‍, ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്ന് ധനമന്ത്രി: ബജറ്റ്

nirmala-sitharaman-4
SHARE

പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനുവേണ്ടിയാണ് ജനവിധിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 2019–20ലെ ബജറ്റ് അവതരണം പാർലമെന്റിൽ തുടങ്ങി. ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയുമാണ്. ശക്തമായ രാജ്യത്തിന് ശക്തനായ പൗരന്‍' എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുെമന്ന് ധനമന്ത്രി പറഞ്ഞു. 

രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമായി. 2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സമ്പദ്ഘടന 5 ട്രില്യണ്‍ ഡോളറിലെത്തും. ഈ സാമ്പത്തികവര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷം കൈവരിക്കും.

സമ്പദ്ഘടന ശക്തമായി

2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തി

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സമ്പദ്ഘടന 5 ട്രില്യണ്‍ ഡോളറിലെത്തും

ഈ സാമ്പത്തികവര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷം കൈവരിക്കും

നിക്ഷേപം വര്‍ധിപ്പിക്കും

സ്വകാര്യമേഖലയ്ക്ക് ഊന്നല്‍, ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്ന് ധനമന്ത്രി

പരസ്പരവിശ്വാസ്യത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപവും കൂട്ടും

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായമേഖലയ്ക്ക് പ്രോല്‍സാഹനം

അടിസ്ഥാനസൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കും

ഗതാഗതവിപ്ലവം ലക്ഷ്യം

ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം

റോഡ്, ജല, വായു ഗതാഗതമാര്‍ഗങ്ങള്‍ ലോകോത്തരനിലവാരത്തിലെത്തിക്കും

ഏകീകൃത ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ്

രണ്ടാംഘട്ടത്തിന് 10,000 കോടി രൂപയുടെ പദ്ധതി

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍, ഇളവുകള്‍

'ഒരു രാജ്യം ഒരു ഗ്രിഡ് '

രാജ്യത്തിനൊന്നാകെ ഒറ്റ വൈദ്യുതി ഗ്രിഡ് വരും

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...