ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്സ് 40,000 കടന്നു

sensex-2
SHARE

ബജറ്റിനു മുന്നോടിയായി ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് നാല്‍പതിനായിരത്തിന് മുകളിലെത്തി. ജൂണ്‍ 11നുശേഷം സെന്‍സെക്സ് 40,000 കടക്കുന്നത് ഇതാദ്യമായാണ്. 

ബജറ്റില്‍  തൊഴിലവസരങ്ങള്‍ കൂട്ടാന്‍ നിര്‍ദേശമുണ്ടാകുമെന്ന് പ്രതീക്ഷ. കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്കും അടിസ്ഥാന സൗകര്യവികസനത്തിനും ഊന്നലും ആദായ നികുതിയില്‍ ഗണ്യമായ ഇളവ് പ്രഖ്യാപിച്ചേക്കും.

2025ല്‍ അഞ്ച് ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയാകുക. ഇതാണ് ലക്ഷ്യം. മാര്‍ഗം പക്ഷെ ദുഷ്ക്കരമാണ്. സമ്പദ്‍രംഗം തളര്‍ച്ച നേരിടുന്നുവെന്ന് ഇന്നലെ പുറത്തിറക്കിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സമ്മതിക്കുന്നു. നിര്‍മല സീതാരാമന്‍റെ കന്നി ബജറ്റിലെ മാജിക്കുകള്‍ക്കായി ഏവരും ഉറ്റുനോക്കുന്നതും വെല്ലുവിളികളുടെ കണക്കു പുസ്തകം മുന്നിലുള്ളതുകൊണ്ടാണ്. കാര്‍ഷികമേഖലയ്ക്ക് കുതിപ്പേകാനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ജലക്ഷാമം നേരിടാനും പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. 

ചെറുകിട വ്യവസായമേഖലയ്ക്കും തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനും നൈപുണ്യവികസനത്തിനും പരിഗണനയുണ്ടാകും. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും കൂടുതല്‍ തുക നീക്കിവെച്ചേക്കും. രാജ്യത്തെ വന്‍ മുതലാളിമാരില്‍ നിന്ന് നേരത്തെ ഈടാക്കിയിരുന്ന ഇന്‍ഹറിറ്റന്‍സ് നികുതി തിരിച്ചുകൊണ്ടുവന്നേക്കുമെന്ന് സൂചനയുണ്ട്. നിക്ഷേപവും കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ കാര്യമായ ശ്രമുണ്ടാകും. ആദായനികുതി ഘടനയില്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നേക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...