ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഭാഗികമായി പണിമുടക്കി

fb-whatsapp-insta-2
SHARE

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമങ്ങളില്‍ തകരാര്‍. ഫെയ്സ്ബുക്കിനുപുറമെ, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ക്ക് ഭാഗികമായി തടസം നേരിട്ടു. സെര്‍വര്‍ തകരാറാണെന്നാണ് സൂചന. വൈകിട്ടോടെയാണ് സമൂഹമാധ്യമങ്ങളില്‍ തടസം അനുഭവപ്പെട്ടത്. വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍അപ്‌ലോഡ് ചെയ്യുന്നതും ഡൗണ്‍ലോഡു ചെയ്യുന്നതും ബുദ്ധിമുട്ടായി. യുഎസിലും യൂറോപ്പിലുമാണ് പ്രശ്നം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും ഓസ്ട്രേലിയയിലും ബ്രസീലിലും സേവനങ്ങൾക്ക് തടസം നേരിട്ടു. 

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ സമൂഹ മാധ്യങ്ങളിലുണ്ടായ പ്രശ്നത്തെക്കുറിച്ച് ഇതേവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ലെങ്കിലും സെര്‍വര്‍ തകരാരാറാണെന്നാണ് സൂചന. സമാനമായ പ്രശ്നം കഴിഞ്ഞ മാർച്ചിലും സംഭവിച്ചിരുന്നു. അന്നും വാട്സാപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളുടെ സേവനങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഡൗണ്‍ ഡിറ്റെക്ടര്‍ 2012ല്‍ അവതരിപ്പിച്ച ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ തടസം നേരിട്ടതും അന്നായിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...