പ്രത്യേക അന്വേഷണ സംഘം ഇന്ന് ആന്തൂരിൽ ; ശ്യാമളയുടെ മൊഴിയെടുക്കും

syamala-sajan-2
SHARE

ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് നഗരസഭ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കും. സസ്പെൻഷനിലായ സെക്രട്ടറിയടക്കമുള്ളവരിൽ നിന്നാണ്  മൊഴിയെടുക്കുക.

ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന് ശേഷമാകും ചെയർപേഴ്സൺ പി.കെ.ശ്യാമളയുടെ മൊഴി രേഖപ്പെടുത്തുക. പാർഥ കൺവെൻഷൻ സെന്ററിന്റെ നിർമാണത്തിൽ അപാകതയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. 

ഇന്നലെ കൺവെൻഷൻ സെന്ററിലെത്തിയ അന്വേഷണ സംഘം ഫയലുകളടക്കം പരിശോധിച്ചിരുന്നു. കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകാനാണ് സാധ്യത.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...