നിർമാണ അനുമതി റദ്ദാക്കി, വീട് പൊളിക്കണമെന്ന് പഞ്ചായത്ത്, നിസഹായയായി വിധവ

sheeja-renni
SHARE

സര്‍ക്കാര്‍ ധനസഹായത്തോടെ വീടുനിര്‍മിച്ച വിധവയ്ക്ക് കെട്ടിട നമ്പര്‍ നല്‍കാതെ എറണാകുളം ജില്ലയിലെ  പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് . വീടുള്‍പ്പെടുന്ന മൂന്നുസെന്റ് സ്ഥലം ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്ന് കാണിച്ചാണ് കടവൂര്‍ പാലിയത്ത് വീട്ടില്‍ ഷീജ റെന്നിക്ക് നല്‍കിയ കെട്ടിട നിര്‍മാണ അനുമതി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ മാസം റദ്ദാക്കിയത് . വീട് രണ്ടാഴ്ചയ്ക്കകം പൊളിച്ചുമാറ്റാനാണ് പഞ്ചായത്തിന്റെ നിര്‍ദേശം .

ഭര്‍ത്താവിന് ഒാഹരിയായി കിട്ടയതാണ് ഈ മൂന്നുസെന്റ് സ്ഥലം . ഭര്‍ത്താവിന്റെ മരണശേഷമാണ് പഴയവീട് പൊളിച്ച് ഷീജ അടച്ചുറപ്പുള്ള പുതിയ വീട് പണിയാന്‍ പഞ്ചായത്തില്‍ അനുമതി തേടിയത് . 2017 നവംബറില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതിയും ലഭിച്ചു . എറണാകുളം  ജില്ലാ കലക്ടറുടെ അംഗീകാരത്തോടെ ന്യൂനപക്ഷ ക്ഷേമകുപ്പ് വീടുവയ്ക്കാന്‍ ഷീജക്ക് സഹായം അനുവദിച്ചു. ഒപ്പം സുമനസുകളായ ഒട്ടേറെപേരുടെ സഹായം കൂടി ചേര്‍ത്താണ് ആയിരം ചതുരശ്രയടിയുള്ള ഈ വീടു തീര്‍ത്തത് .കെട്ടിട നിര്‍മാണത്തിന്റെ ഒരോഘട്ടത്തിലും കടവൂര്‍ വില്ലേജ് ഒാഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി സാക്ഷ്യപത്രവും നല്‍കി. ഒടുവില്‍ വീട് പൂര്‍ത്തിയാക്കി കെടിട്ടത്തിന് നമ്പരിടാന്‍ പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് കഥമാറിയത് . വീടിരിക്കുന്ന സ്ഥലം ഡേറ്റാബാങ്കില്‍ ഉള്‍പ്പെടുത്തിയെന്ന കാണിച്ച് പഞ്ചായത്ത് നിര്‍മാണാനുമതി റദ്ദാക്കി. ഒപ്പം വീടുപൊളിച്ചുകളയാന്‍ അന്ത്യശാസനവും നല്‍കി 

2017 ഡിസംബര്‍ 30 ന് മുന്‍പ് പെര്‍മിറ്റ് ലഭിച്ച കെട്ടിടങ്ങള്‌‍ക്ക് നമ്പര്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അട്ടിമറിക്കുകയാണ് . പ്രാദേശിക സിപിഎം പ്രവര്‍ത്തകരാണ് കെട്ടിടാനുമതി റദ്ദാക്കണമെന്ന ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ചത് .  ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് ഇതിന് ഒത്താശ ചെയ്യുന്നെന്നാണ്  ഷീജയുെടയും കുടുംബത്തിന്റെയും ആക്ഷേപം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...