ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

binoy-2
SHARE

ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി രാജ്യം വിടാതിരിക്കാൻ പാസ്പോർട്ട് വിവരങ്ങൾ എമിഗ്രേഷൻ വിഭാഗത്തിന് കൈമാറി. അതേസമയം, ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ  കോടതി നാളെ വിധി പറയും.

മുൻകൂർ ജാമ്യഹർജിയിൽ വിധി വരുന്നതുവരെ ബിനോയിയെ അറസ്റ്റുനചെയ്യില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ജാമ്യം  നിഷേധിച്ചാൽ  പ്രതി വിദേശത്തേയ്ക്ക് കടന്നുകളയുവാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ  അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ബിനോയ് ഇപ്പോഴും കേരളത്തിൽ തന്നെയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഉന്നത രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള വ്യക്തി ആയതിനാൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും പൂർണമായും അടയ്ക്കാനാണ് പൊലീസിന്റെ  നീക്കം. 

കേരളത്തിലെ നാലിടത്തുൾപ്പടെ  രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയി കോടിയേരിയുടെ പാസ്പോർട്ട് വിവരങ്ങൾ കൈമാറി കഴിഞ്ഞു. 164 വകുപ്പ് പ്രകാരം പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വനിതാ മജിസ്ട്രറ്റിനു മുമ്പിൽ അടുത്ത ആഴ്ച തുടക്കത്തിൽതന്നെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. അതേസമയം, ബിനോയിയുടെ ജാമ്യഹർജിയിലെ വാദം പൂർത്തിയായതിനുശേഷം പുറത്തു വന്ന തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ  സമർപ്പിക്കും എന്നാണ് സൂചന

MORE IN BREAKING NEWS
SHOW MORE
Loading...
Loading...