വെല്ലുവിളിക്കുന്ന ശെല്‍വന്റെ ശബ്ദ സന്ദേശം പുറത്ത്, അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ പ്രതിസന്ധി

dinakaran-26
SHARE

തമിഴ്നാട്ടിലെ ടി.ടി.വി. ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ കടുത്ത പ്രതിസന്ധി. പാര്‍ട്ടിയിലെ രണ്ടാമനായ പ്രചാരണ വിഭാഗം തലവന്‍ തങ്കതമിഴ് ശെല്‍വനെ പുറത്താക്കുമെന്ന് ടി.ടി.വി ദിനകരന്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കി.  വെല്ലുവിളിക്കുന്ന ശെല്‍വന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് ദിനകരന്റെ പ്രതികരണം

ജയലളിതയുടെ മരണത്തിനുശേഷം തോഴി ശശികലയും മരുമകന്‍ ടി.ടി..വി. ദിനകരനും ചേർന്നാണ് അമ്മ മക്കൾ മുന്നേറ്റ കഴകം രൂപീകരിച്ചത്. പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിയാണ് ഇപ്പോൾ ഫോണ്‍ വിളിയുടെ രൂപത്തില്‍ പുറത്തെത്തയിരിക്കുന്നത്. പാര്‍ട്ടിയിലെ രണ്ടാമനായ തങ്കതമിഴ് ശെല്‍വനാണ് ടി.ടി.വി. ദിനകരനെ ഭീഷണിപ്പെടുത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു ശേഷം ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് ശെൽവനെ പുറത്താക്കുക എന്ന തീരുമാനത്തിലേക്ക് ദിനകരൻ എത്തിയത്.

ജയലളിതയുടെ മരണത്തിനു ശേഷം ദിനകരനോടു കൂറ് പ്രഖ്യാപിച്ചതിന് അയോഗ്യരാക്കപ്പെട്ട 18  അണ്ണാ ഡി.എം.കെ.എംഎൽഎമാരിൽ പ്രമുഖനാണ് ശെൽവൻ. ശെൽവൻ പാർട്ടിക്ക് പുറത്താകുന്നതോടെ  മന്നാര്‍ഗുഡി മാഫിയയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്. നേരത്തേ പാർട്ടി വിട്ട മുൻ എംഎൽഎമാരായ സെന്തില്‍ ബാലാജിയും കലൈരാജനും ഡി.എം.കെയില്‍ ചേര്‍ന്നിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...