വി.ആര്‍ ലക്ഷ്മിനാരായണന് വിട; ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്ത മലയാളി

lakshmi-narayan-passed-away
SHARE

ഇന്ദിരാഗാന്ധിയെ  അറസ്റ്റ് ചെയ്ത  മലയാളിയായ മുന്‍ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍  വി.ആര്‍ ലക്ഷ്മിനാരായണന്‍ അന്തരിച്ചു. ചെന്നൈ അണ്ണാ നഗറിലെ  സ്വവസതിയില്‍ വച്ചു പുലര്‍ച്ചെയായിരുന്നു മരണം. 91 വയസായിരുന്നു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ സഹോദരനാണ്. സംസ്കാരം മറ്റന്നാള്‍ രാവിലെ ന്യൂ ആവടി റോഡിലെ ൈവദ്യുത ശ്മശാനത്തില്‍ നടക്കും.

അടിയന്തിരാവസ്ഥയില്‍ അടിതെറ്റി ഇന്ദിരാഗാന്ധിക്ക് ഭരണം പോയ സമയം. ഡല്‍ഹിയിലെ പുതിയ അധികാരകേന്ദ്രമായ മൊറാര്‍ജി ദേശായിയുടെ രാഷ്ട്രീയ അജണ്ഡയായിരുന്നു ഇന്ദിരയുടെ അറസ്റ്റ്. അതിനായി നിയോഗിക്കപെട്ടതാവട്ടെ സി.ബി.ഐ.ജോയിന്റ് ഡറക്ടറായിരുന്ന ലക്ഷിനാരായണനെന്ന കൊയിലാണ്ടിക്കാരനെയായിരുന്നു. അങ്ങിനെയാണ് 1977 ഒക്ടോബര്‍  മൂന്നിന് രാത്രി എട്ടുമണിയോടെ ആ ചരിത്രം പിറന്നത്.

1980 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇന്ദിരയും  പൂര്‍വാധികം ശക്തിയോടെ അധികാരത്തില്‍ തിരിച്ചെത്തി. സി.ബി.ഐ ഡയറക്ടറാകേണ്ടിയിരുന്ന നാരായണനെ സ്വന്തം േകഡറായ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു. തമിഴ്നാട് അടക്കിഭരിച്ചിരുന്ന എം.ജി.ആറിനു പക്ഷേ നാരായണനെ വിശ്വാസമായിരുന്നു. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായിട്ടായിരുന്നു സര്‍വീസില്‍ നിന്നും വിരമിച്ചത്.

അടിയന്തിരാവസ്ഥയും ഇന്ദിരയുടെ പതനവും ഉയര്‍‍ച്ചയും കണ്ട ലക്ഷിനാരായണനും യാത്രയായി. ചെന്നൈയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നതിനിടെയായിരുന്നു അന്ത്യം. വിരമിച്ച ശേഷം തന്റെ പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും അദ്ദേഹം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായെത്തി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...