ഇംഗ്ലണ്ടിന്റെ റൺ മഴ; അഫ്ഗാന് തകർന്നു; ആതിഥേയർക്ക് ആധികാരിക ജയം

afg-eng
SHARE

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 150 റണ്‍സിന്‍റെ ആധികാരിക ജയം. ഇംഗ്ലണ്ടിന്‍റെ റെക്കോര്‍ഡ് സ്കോറായ 397 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്  എട്ട് വിക്കറ്റിന് 247 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 74 പന്തില്‍ നിന്ന് 148 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിന് ലോകകപ്പിലെ റെക്കോര്‍ഡ് സ്കോര്‍ നേടിക്കൊടുത്തത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുമ്പോള്‍പ്പോലും ഒയിന്‍ മോര്‍ഗന്‍ പോലും ഇത്തരമൊരു മല്‍സരം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആദ്യവിക്കറ്റില്‍ ബെയര്‍സ്റ്റോയും പുതുമുഖം ജെയിസ് വിന്‍സും റണ്‍സെടുത്ത് തുടങ്ങിയത് സാവധാനത്തിലാണ്. 29രണ്‍സെടുത്ത് വിന്‍‍സ് പത്താം ഓവറില്‍ പുറത്തായി. 

ആദ്യപവര്‍പ്ളെയിലെ ഇംഗ്ലണ്ടിന്‍റെ ഏറ്റവും കുറഞ്ഞ സ്കോറായിരുന്നു ഇരുവരും ചേര്‍ന്ന് സ്കോര്‍ ചെയ്തത്. രണ്ടാം വിക്കറ്റില്‍ എത്തിയ ജോ റൂട്ടും സ്കോറിങ് ആരംഭിച്ചത് സാവധാനത്തില്‍ റൂട്ട് എത്തിയതോടെ ബെയര്‍സ്റ്റോ കളിയുടെ ഗിയര്‍ മാറ്റി, ഇന്നിങ്സിന് വേഗം കൂട്ടാന്‍ അരംഭിച്ചു. 90 റണ്‍സില്‍ നില്‍ക്കെ ഗുല്‍ബദീന് വിക്കറ്റ് നല്‍കി മടങ്ങി. രണ്ടാം വിക്കറ്റില്‍ റൂട്ടും ബെയര്‍സ്റ്റോയും നേടിയത് 120 റണ്‍സ്. ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ ക്രീസിലെത്തിയതോടെ കളി മാറി. 

പിന്നീട് കണ്ടത് മോര്‍ഗന്‍റെ വിശ്വരൂപം. അഫ്ഗാന്‍ ബോളര്‍മാരെ മോര്‍ഗന്‍ തലങ്ങും വിലങ്ങും പായിച്ചു. എറ്റവും കൂടുതല്‍ അടി മേടിച്ചത് സ്പിന്നര്‍ റാഷിദ് ഖാന്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബോളര്‍ എന്ന് റെക്കോര്‍ഡും സ്വന്തമാക്കി. 36 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറിയും, 57 പന്തില്‍ നിന്ന് സെഞ്ചുറിയും പൂര്‍ത്തിയാക്കിയ മോര്‍ഗന് പക്ഷെ നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. 71 പന്തില്‍ നിന്ന് 148 റണ്‍സാണ് മോര്‍ഗന്‍ അടിച്ചുകൂട്ടിയത്. സ്കോര്‍ 400 കടത്താനുള്ള ശ്രമത്തില്‍ വിക്കറ്റ് നല്‍കി പുറത്തായി. 

 88 റണ്‍സെടുത്ത് ജോറൂട്ട് മോര്‍ഗന് പിന്തുണ നല്‍കി. അവസാനം ഇറങ്ങിയ മോയിന്‍ അലിയുടെ 9 പന്തില്‍ നിന്ന് നേടിയ 33 റണ്‍സ് ഇംഗ്ലണ്ട് സ്കോര്‍ 397ല്‍ എത്തിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ പക്ഷെ ഒരുഘട്ടത്തിലും സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടില്ല. ഇംഗ്ലീഷ് പേസര്‍മാരുടെ പന്തുകള്‍ സാവധാനം നേരിട്ട് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മോശം പന്തുകള്‍ സിക്സുകള്‍ക്കും പായിച്ചു.  ഹസ്മത്തുള്ള ഷഹീദി 76 റണ്‍സെടുത്ത് സ്കോറിങ്ങിന് നെടുന്തൂണായപ്പോള്‍ റഹ്മത്ത് ഷാ 46 റണ്‍സെടുത്തും അസ്ഗര്‍ അഫ്ഗാന്‍ 44 റണ്‍സെടുത്തും മികച്ച പിന്തുണ നല്‍കി. 

നിശ്ചിത അന്‍പത് ഓവറില്‍ എട്ട് വിക്കറ്റിന് 247 റണ്‍സെടുത്ത് അഫ്ഗാന്‍ പോരാട്ടം അവസാനിപ്പിച്ചു. ജോഫ്ര ആര്‍ച്ചറും ആദില്‍ റഷീദും ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഏറ്റവും കൂടുതല്‍ സിക്സുകള്‍ പായിച്ച ഏകദിനമെന്ന റെക്കോര്‍ഡും മല്‍സരം സ്വന്തമാക്കി. 33 സിക്സുകളില്‍ 25 എണ്ണം ഇംഗ്ലീഷ് താരങ്ങള്‍ പറത്തിയപ്പോള്‍, എട്ട് എണ്ണം അഫ്ഗാന്‍ താരങ്ങളും പായിച്ചു. ഇംഗ്ലണ്ടിന്‍റെ 25 സിക്സുകളില്‍ മോര്‍ഗന്‍റെ സംഭാവന 17 എണ്ണം. ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ സിക്സുകളെന്ന റെക്കോര്‍ഡ് മോര്‍ഗന് ഇതോടെ സ്വന്തം. നാലാംവിജയത്തോടെ ഇംഗ്ലണ്ട് എട്ടുപോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...