പിളർപ്പ് പാലായിൽ പ്രതിഫലിക്കരുത്; ഇടപ്പെട്ട് യുഡിഎഫ്

P-J-Joseph-and-Ramesh-Chenn
SHARE

കേരള കോൺഗ്രസ് പ്രശ്നത്തിൽ യു.ഡി.എഫ് ഇടപെടൽ. പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുതെന്ന്  മുതിർന്ന നേതാക്കൾ പി ജെ ജോസഫിനോട് ആവശ്യപ്പെട്ടു. പാലായിൽ ഉൾപ്പടെ ഉപതിരഞ്ഞെടുപ്പുകളിൽ ഭിന്നത പ്രതിഫലിക്കാൻ പാടില്ലെന്നും ജനങ്ങൾ അർപ്പിച്ച വിശ്വാസം തകർക്കരുതെന്നും ആവശ്യപ്പെട്ടു. 

രമേശ് ചെന്നിത്തല‌, ഉമ്മൻ ചാണ്ടി, എം കെ മുനീർ എന്നിവരാണ് ജോസഫിനെ കണ്ടത്. അതേസമയം ഏകപക്ഷീയമായാണ് ജോസ്.കെ.മാണി വിഭാഗം ചെയർമാനെ തിരഞ്ഞെടുത്തതെന്നും പ്രശ്നം സൃഷ്ടിക്കുന്നത് അവരാണന്നും ജോസഫ് വ്യക്തമാക്കി. ഡൽഹിയിൽ ജോസ്.കെ.മാണിയുമായി യു.ഡി.എഫ് നേതാക്കൾ സംസാരിക്കും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...