സൗമ്യയുടെ കൊലപാതകം; അജാസിന് സസ്പെൻഷൻ; വകുപ്പുതല അന്വേഷണവും

soumya-murder-kollam-ajas
SHARE

സിവിൽ പോലീസ് ഓഫീസർ സൗമ്യയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സി.പി.ഒ അജാസിന് സസ്പെൻഷൻ. വകുപ്പുതല അന്വേഷണത്തിനും എസ് പി ഉത്തരവിട്ടു. ഇയാൾക്കെതിരെ കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തിയതിനെ തുടർന്നാണ് വകുപ്പുതല നടപടി.

മാവേലിക്കര വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ ശനിയാഴ്ചയാണ് അജാസ് വടിവാളുപയോഗിച്ച് വെട്ടിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയത്.

സൗമ്യക്കൊപ്പം പൊള്ളലേറ്റ അജാസ് അതിഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പൊള്ളലേറ്റ് ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായി. ഡയാലിസിസിനുളള ശ്രമം തുടരുകയാണ്. 

ശരീരത്തില്‍ സാരമായി പൊള്ളലേറ്റ പ്രതി നാലുദിവസമായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ ആണ്. ശ്വാസ തടസ്സം, മൂത്ര തടസ്സം, എന്നിവയ്ക്ക് പുറമേ ശരീരത്തിൽ ആകെ നീരും ബാധിച്ചിട്ടുണ്ട്. വൃക്കകളുടെ പ്രവർത്തനം തകരാറിലായതോടെ ഡയാലിസിസിനു ശ്രമം നടത്തിയെങ്കിലും ബിപി കുറഞ്ഞതോടെ ഉപേക്ഷിച്ചു. 

മരുന്ന് നൽകി രക്തസമ്മർദ്ദം ഉയർത്തി ഡയാലിസിസ് നടത്താനാണ് ശ്രമം. ഇത് വിജയിച്ചാൽ മാത്രമേ ആരോഗ്യ സ്ഥിതിയിൽ ഏന്തെങ്കിലും പറയാനാകുകയുളളു എന്നാണ് ഡോക്ടർന്മാർ നൽകുന്ന വിവരം.

കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനോ വ്യക്തതയോടെ സംസാരിക്കാനോ കഴിയുന്നില്ല. എന്നാല്‍ മജിസ്ട്രേട്ടിന് പുറമെ ജില്ലാപൊലീസ് മേധാവിയും അജാസില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. ഇന്നലെ മാത്രമാണ് ബന്ധുക്കള്‍ അജാസിനെ കാണാനെത്തിയത്. വിദേശത്തുള്ള സൗമ്യയുടെ ഭർത്താവ് നാളെ നാട്ടിലെത്തും. ഉച്ചയ്ക്ക് ശേഷമായിരിക്കും സംസ്ക്കാര ചടങ്ങുകൾ.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...