ബിനോയ് കോടിയേരിക്കെതിരെ മാനഭംഗക്കേസ്; വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്ന് യുവതി

binoy-kodiyeri
SHARE

ബിനോയ് കോടിയേരിക്കെതിരെ മുംബൈയില്‍ മാനഭംഗക്കേസ്. ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും എട്ടുവയസുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറയുന്നു. ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഓഷിവാര പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. പരാതിക്കാരിയെ പരിചയമുണ്ടെന്നും എന്നാല്‍ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ബിനോയ് മനോരമന്യൂസിനോട് പറഞ്ഞു. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...