17ാം ലോക്സഭയിലെ ആദ്യ ബില്ലായി ശബരിമല; ആദ്യ നീക്കം പ്രതിപക്ഷ നിരയിൽ നിന്നും

sabarimala-loksabha-premach
SHARE

ശബരിമല യുവതീപ്രവേശം തടയാന്‍ പാര്‍ലമെന്‍റില്‍ എന്‍.കെ പ്രേമചന്ദ്രന്‍റ് സ്വകാര്യബില്‍. വെള്ളിയാഴ്ച്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കും. 17ാം ലോക്സഭയില്‍ അവതരിപ്പിക്കുന്ന ആദ്യ ബില്‍ എന്ന പ്രത്യേകതയുമുണ്ട്. ചരിത്ര നിയോഗമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. 

ശബരിമല ശ്രീധര്‍മശാസ്ത്ര ടെംപിള്‍ സ്പെഷ്യല്‍ പ്രോവിഷ്യന്‍സ് ബില്‍ 2019. ശബരിമലയിലെ തല്‍സ്ഥി തുടരണമെന്ന് ബില്ലില്‍ പറയുന്നു. യുവതീപ്രവേശം അനുവദിച്ചുെകാണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കണം. സുപ്രീംകോടതിയിലെ പുന:പരിശോധന ഹര്‍ജിയിലോ, കോടതികളിലെ മറ്റ് ഹര്‍ജികളിലോ യുവതീപ്രവേശനത്തിന് അനുകൂല വിധിയുണ്ടായാല്‍ ബാധകമാകില്ല. സംസ്ഥാന–കേന്ദ്രസര്‍ക്കാരുകള്‍ വിശ്വാസസംരക്ഷണം ഉറപ്പാക്കണം. ബില്ലിലെ വ്യവസ്ഥകള്‍ ഇവയാണ്.

വെള്ളിയാഴ്ച്ച ബില്‍ അവതരിപ്പിക്കുമെങ്കിലും ചര്‍ച്ചയ്ക്കെടുക്കുന്ന കാര്യത്തില്‍ ഈ മാസം 25ന് നറുക്കിട്ടെടുത്ത് തീരുമാനിക്കും. സ്വകാര്യബില്ലുകള്‍ പാസാകുക ബുദ്ധിമുട്ടാണ്. ലോക്സഭ കടന്നാല്‍ രാജ്യസഭയും ബില്‍ അംഗീകരിക്കണം. കോണ്‍ഗ്രസിന് നിയമനിര്‍മാണത്തിന് അനുകൂലമാണ്.

യുവതീപ്രവേശത്തെ തുറന്നെതിര്‍ക്കുന്ന ബിജെപിയെ വലയ്ക്കുന്നതാണ് ബില്‍. വിശ്വാസസംരക്ഷണത്തിന് ഭരണഘടനയുടെ വഴിതേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രഖ്യാപിച്ചിരുന്നു. ബിജെപി പ്രകടനപത്രികയിലും ശബരിമല ആചാരണ സംരക്ഷണം ഉള്‍പ്പെടുത്തിയിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...