റാഗിങ്ങിനിടെ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു; സംഘം ചേര്‍ന്ന് മർദനം

malappuram-ragging
SHARE

മലപ്പുറം വണ്ടൂരില്‍ റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം ഷര്‍ട്ടില്‍ പിന്‍ കുത്തി വന്ന  വിദ്യാര്‍ഥിയോട് സീനിയര്‍ വിദ്യാര്‍ഥികള്‍ പിന്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും ഇതിന് വിസമ്മതിച്ച വിദ്യാര്‍ഥി സ്കൂള്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതാണ് സീനിയര്‍  വിദ്യാര്‍ഥികളെ ചൊടിപ്പിച്ചത്. പരാതി കൊടുത്ത വിവരമറിഞ്ഞ സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ വലം കൈയില്‍ കാര്യമായ പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...