തമ്മിലടി തിര.കമ്മീഷന് മുന്നിലേക്ക്; ജോസ് കെ മാണിയെ അംഗീകരിക്കരുതെന്ന് ആവശ്യം

pj-joseph-jose-k-mani-kerala-congress (1)
SHARE

ജോസ് കെ മാണിയെ ചെയർമാനായി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട്  പി ജെ ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തെരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്തു കൊണ്ടുള്ള തൊടുപുഴ മുൻസിഫ് കോടതിയുടെ ഉത്തരവ് ഉൾപ്പടെയാണ് കത്ത് .അതേസമയം ജോസ്  കെ മാണി പക്ഷത്തെ എം എൽ എമാർക്കെതിരെ ഈ നിയമസഭ സമ്മേളന കാലത്ത് നടപടിയെടുക്കേണ്ടെന്നാണ്  ജോസഫ് വിഭാഗത്തിന്റെ തീരുമാനം . 

സംസ്ഥാന കമ്മിറ്റിയിലെ 325 അംഗങ്ങളുടെ പിന്തുണയോടെ ജോസ് കെ മാണിയെ തിരഞ്ഞെടുത്തെന്നാണ് ജോസ് കെ.മാണി പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നത്. എന്നാൽ ഇത് തൊടുപുഴ മുൻസിഫ് കോടതി സ്‌റ്റേ ചെയ്തതോടെ ജോസഫ് വിഭാഗത്തിന് കാര്യങ്ങൾ എളുപ്പമായി. ചട്ടം ലംഘിച്ചാണ് സംസ്ഥാന കമ്മിറ്റി വിളിച്ചതെന്നും, അത് മനസിലാക്കിയ കോടതി തന്നെ ചെയർമാൻ തിരഞ്ഞെടുപ്പ് അസാധുവാക്കിയുണ്ടെന്നു മാണ് ജോസഫ് വിഭാഗം നൽകിയ കത്തിലെ ഉള്ളടക്കം. കോടതി ഉത്തരവിന്റെ പകർപ്പും കമ്മീഷന് കൈമാറി. 

അതേ സമയം  ജോസ്.കെ മാണി വിഭാഗം എം എൽ എമാർക്കെതിരെ ഈ നിയമസഭ സമ്മേളന കാലത്ത് നടപടി വേണ്ടെന്നാണ് പൊതു ധാരണ. മുന്നണിക്ക്  നാണക്കേടുണ്ടാക്കുമെന്ന വിലയിരുത്തലിന്റ അടിസ്ഥാനത്തിലാണിത് .നടപടിയെ കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു പിജെ ജോസഫിന്റെ കഴിഞ്ഞ ദിവസത്തെ  പ്രതികരണം. 

സി എഫ് തോമസിനെ ചെയർമാനാക്കി  കാര്യങ്ങൾ മുന്നോട്ട് നീക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. സി എഫ് തോമസും ജോയി എബ്രഹാമും പരസ്യമായി രംഗത്ത് വന്നതോടെ ഹൈപവർ കമ്മിറ്റിയിൽ ഭൂരിപക്ഷം ഉറപ്പായി. ഇതോടെ  ചെയർമാനേയും പാർലമെൻററി പാർട്ടി ലീഡറേയും തീരുമാനിക്കാൻ തടസമില്ലെങ്കിലും തിടുക്കപ്പെട്ട് വേണ്ടെന്നാണ് സി എഫ് തോമസിന്റെ ഉപദേശം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...