ഹിന്ദിവല്‍ക്കരണം അടിച്ചേല്‍പ്പിക്കാനാവില്ല; ശക്തമായ നിലപാടെടുത്ത് കേരള എം.പിമാർ

kerala-mps
SHARE

ഹിന്ദിവല്‍ക്കരണത്തിനെതിരെ പാര്‍ലമെന്‍റില്‍ ശക്തമായ നിലപാടടുത്ത് കേരള എം.പിമാര്‍. ഹിന്ദിവല്‍ക്കരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞതു കൊണ്ടാണ്  ഇംഗ്ലീഷിലും മലയാളത്തിലും സത്യപ്രതി‍ജ്ഞ ചെയ്തതെന്ന് എം.പിമാര്‍ വ്യക്തമാക്കി. പ്രാദേശിക ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തുകൂടേയെന്ന് സോണിയ ഗാന്ധി ചോദിച്ചതായും എം.പിമാര്‍ പറഞ്ഞു. 

കാസര്‍കോഡ് എം.പി രാജ്മോഹന്‍ ഉണ്ണിത്താനും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനും ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങിയായിരുന്നു പാര്‍ലമെന്‍റില്‍ എത്തിയത്.  പ്രധാനമന്ത്രിക്ക് പിന്നാലെ രണ്ടാമതായി  കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍‍ ഭരണപക്ഷത്തു നിന്ന് നിര്‍ത്താതെ കരഘോഷമുയര്‍ന്നു. ഇത് ഹിന്ദിവല്‍ക്കരണം അടിച്ചേല്‍പ്പിക്കാനുളള നീക്കമായി തിരിച്ചറിഞ്ഞുവെന്ന് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലുന്നത് ശ്രദ്ധയില്‍പ്പെട്ട സോണിയ ഗാന്ധി  പ്രാദേശിക ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തു കൂടെയെന്ന നിര്‍ദേശം എം.പിമാര്‍ക്ക് മുന്നില്‍ വയ്ക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയതത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...