തെളിയിക്കേണ്ടത് വ്യക്തിയുടെ ഉത്തരവാദിത്തം; പാർട്ടി സംരക്ഷിക്കില്ലെന്ന് വൃന്ദ കാരാട്ട്

brinda-karat-binoy-kodiyeri
SHARE

ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്ന്  സിപിഎം പി.ബി.അംഗം വൃന്ദ കാരാട്ട്. ഒരു വ്യക്തിക്കെതിരായ കേസായതിനാ‍ല്‍ പാര്‍ട്ടിക്കൊന്നും ചെയ്യാനില്ല. ആരോപണം തെറ്റെന്ന് തെളിയിക്കേണ്ടത് വ്യക്തിയുടെ ഉത്തരവാദിത്തമാണെന്നും വൃന്ദ കാരാട്ട് ഡല്‍ഹിയില്‍ പറഞ്ഞു.  

ബിനോയ് കോടിയേരിക്കെതിരായ പരാതിയെക്കുറിച്ച് അറിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. വിശദാംശങ്ങള്‍ അറിയില്ലെന്നും വിഷയത്തിൽ പാർട്ടി ഇടപെടില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ അതെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും കേന്ദ്ര നേതാക്കൾ പ്രതികരിച്ചു.

പാര്‍ട്ടിസെക്രട്ടറിയുടെ മകനെതിരെ പീഡനകേസ് വന്നതിനെ എങ്ങനെ വിശദീകരിക്കുമെന്ന ആലോചനയിലാണ് സിപിഎം. പ്രതിപക്ഷം ഇതുപയോഗിക്കാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി പ്രതിരോധത്തിലാകും. പ്രശ്നത്തില്‍ തല്‍ക്കാലം ഇടപെടേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സിപിഎം കേന്ദ്രനേതൃത്വം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...