പരാതിക്കാരിയെ പരിചയമുണ്ട്; ബ്ലാക്ക് മെയിലിങ്ങെന്ന് ബിനോയ് കോടിയേരി

binoy-kodiyeri-n
SHARE

മുംബൈയിലെ എഫ്ഐആര്‍ ബ്ലാക്മെയിലിങ്ങെന്ന് ബിനോയ് കോടിയേരി. പരാതിക്കാരിയെ പരിചയമുണ്ട്. പരാതി വസ്തുതാവിരുദ്ധമാണ്. നാലുമാസം മുന്‍പ് ഇവര്‍ മറ്റൊരു പരാതി തനിക്കെതിരെ നല്‍കിയിരുന്നു. യുവതിക്കെതിരെ മുംബൈ പൊലീസില്‍ താനും പരാതി നല്‍കിയിട്ടുണ്ട്. പുതിയ കേസ് നിയമപരമായി നേരിടുമെന്നും ബിനോയ് കോടിയേരി പറഞ്ഞു. 

ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ച നൽകിയ പരാതിയിൽ മുപ്പത്തിമൂന്നുകാരിയായ യുവതി ആരോപിച്ചു. 

ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഓഷിവാര പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.‌‌ കേസിൽ അന്വേഷണം ആരംഭിച്ചെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെ നടപടി സ്വീകരിക്കുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശൈലേഷ് പസൽവാർ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...