ഫോൺ ഹാജരാക്കാൻ യുവതിക്ക് നിർദേശം; വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

vinayakan-phone-case
SHARE

ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. യുവതിയുടെ മൊഴി വയനാട് കൽപറ്റ പൊലീസ്  രേഖപ്പെടുത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരുന്നത്.

പരിപാടിക്ക് ക്ഷണിക്കാൻ വിളിച്ചപ്പോൾ വിനായകൻ അപമാര്യാദയായി സംസാരിച്ചു എന്ന ആരോപണം സോഷ്യൽ മീഡിയയിലൂടെയാണ്‌ യുവതി ആദ്യം ഉന്നയിച്ചത്. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലാണ് യുവതി ആദ്യം  പരാതി നല്കിയിരുന്നത്.

സംഭവം നടന്നത് കല്പറ്റയിലായതിനാൽ പരാതി കല്പറ്റ പോലീസിന് കൈമാറുകയായിരുന്നു. ഐപിസി 509, 294 B തുടങ്ങിയ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. ഫോൺ വിളിച്ചപ്പോൾ യുവതിയുടെ കൂടെയുണ്ടായിരുന്നയാളുടെയും മൊഴിയെടുത്തു. കേട്ടാൽ അറയ്ക്കുന്ന രീതിയിൽ നടൻ തന്നോട് സംസാരിച്ചെന്നാണ്  യുവതിയുടെ മൊഴി. 

ഫോൺ കോൾ ഡീറ്റൈൽസുകൾ പൊലീസ് പരിശോധിച്ചു. പരാതിയിൽ പറഞ്ഞ സമയത്ത് സംഭാഷണം നടന്നിരുന്നു എന്ന തെളിവ് ലഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിക്കും. ഫോൺ ഹാജരാക്കാൻ യുവതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകും. മുൻ‌കൂർ ജാമ്യത്തിന് വിനായകൻ ശ്രമിക്കുന്നു എന്നാണ് വിവരം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...