മുഹമ്മദ് മുര്‍സി കുഴഞ്ഞുവീണ് മരിച്ചു; മറഞ്ഞത് ഈജിപ്തിന്റെ ജനാധിപത്യ മുഖം

mohamed-morsi-1
SHARE

ഈജിപ്ത് മുന്‍ രാഷ്ട്രപതി മുഹമ്മദ് മുര്‍സി (67) അന്തരിച്ചു. ചാരവൃത്തി കേസിലെ വിചാരണയ്ക്കിടെ കോടതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഭരണാധികാരിയാണ് മുര്‍സി. 

ഹുസ്നി മുബാറക്ക് ജനകീയ മുന്നേറ്റത്തെ തുടര്‍ന്ന്  2011 ല്‍  പുറത്താക്കപ്പെട്ടശേഷം നടന്ന പാര്‍ലമെന്റ്  തിരഞ്ഞെടുപ്പില്‍ മുര്‍സിയുടെ  ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയാണ് മുന്നിലെത്തിയത്. 2012 ജൂണ്‍ 24നാണ് അദ്ദേഹം പ്രസിഡന്റായി അധികാരമേറ്റത്. മുര്‍സിക്ക്  എതിരായ ജനരോഷത്തെയും വന്‍ പ്രതിഷേധ പ്രകടനങ്ങളേയും തുടര്‍ന്ന് ചുമതലയേറ്റ് ഒരു വര്‍ഷത്തിനുശേഷം പട്ടാളം ഭരണം പിടിച്ചെടുക്കുകയായിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...