'വായു'വിന് ദിശമാറ്റം; 110 ട്രെയിനുകള്‍ റദ്ദാക്കി; അഞ്ചു വിമാനത്താവളങ്ങള്‍ അടച്ചു

vayu-1
SHARE

ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്ന വായു ചുഴലിക്കൊടുങ്കാറ്റിന്റെ ദിശയില്‍ നേരിയമാറ്റം. വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് കരയിലേക്ക് പൂര്‍ണമായി കടക്കാന്‍ സാധ്യതയില്ല.  എന്നാല്‍ ഗുജറാത്ത് തീരത്തോട് ചേര്‍ന്ന് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.  ഗുജറാത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് ദ്വാരകയ്ക്കും  വെരാവലിനുമിടലിലാകും കൊടുങ്കാറ്റ്  തീരത്തിന് സമീപമെത്തുക. തീരത്തോട് അടുക്കുമ്പോള്‍  മണിക്കൂറില്‍ 155  മുതല്‍ 165  കിലോമീറ്റര്‍ വേഗമുണ്ടാകും. 

സൗരാഷ്ട്ര, കച്ച് മേഖലകളില്‍ നിന്നായി മൂന്നുലക്ഷത്തിലധികം ആളുകളെ ഗുജറാത്ത് സര്‍്ക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.  കേന്ദ്രഭരണപ്രദേശമായ ദിയുവില്‍ പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.  അടിയന്തര സാഹചര്യം നേരിടാനായി കര, നാവിക, വ്യോമ സേനകളും തീരസംരക്ഷണസേനയും സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദുരന്തനിവാരണസേനയുടെ 33 സംഘങ്ങളെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. പശ്ചിമ റെയില്‍വേ ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. പോര്‍ബന്തര്‍ അടക്കം അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...