പ്രതിഷേധച്ചൂടിൽ വലിയതുറ; മന്ത്രിയെ തടഞ്ഞു: വൻ പ്രതിഷേധം: വിഡിയോ

protest
SHARE

തിരുവനന്തപുരം വലിയതുറയില്‍ മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയെ നാട്ടുകാര്‍ തടഞ്ഞു. കടല്‍ക്ഷോഭമുണ്ടായ പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. കടല്‍ഭിത്തിനിര്‍മാണം വൈകുന്നതിലാണ് നാട്ടുകാരുടെ പ്രതിഷേധം. എംഎൽഎ വി എസ് ശിവകുമാറും മന്ത്രിക്ക് ഒപ്പം എത്തിയിരുന്നു. 

പ്രതിഷേധത്തുടർന്ന് കടല്‍ഭിത്തിനിര്‍മാണം അതിവേഗത്തിൽ തുടങ്ങുമെന്ന് മന്ത്രി ഉറപ്പ് നൽകി. മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ രണ്ടു തവണ മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയെ തട‍ഞ്ഞു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയാണ് ഇദേഹത്തെ തിരിച്ചയച്ചത്.  മുന്‍പ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

കേരളതീരത്ത് കടലാക്രമണം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം വലിയതുറയില്‍ നിരവധി വീടുകള്‍ കടലെടുത്തിരുന്നു. ചെറിയതുറ മുതല്‍ ശംഖുമുഖം വരെയുള്ള മുപ്പതോളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...