കൊച്ചിയിലെ റോഡുകളിലെ എല്ലാ കുഴിയും ഒരുമിച്ച് കാണാം: ദുരിത വിഡിയോ

road-potholes
SHARE

മഴ തുടങ്ങിയതേ ഉള്ളൂ, കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം കുളമായി. തമ്മനം പുല്ലേപ്പടി, തേവര, അരൂര്‍ ഇടക്കൊച്ചി, പൊന്നുരുന്നി വൈറ്റില, കടവന്ത്ര മേഖലകളില്‍ യാത്രാ ക്ലേശം രൂക്ഷമാണ്. റോഡിന്റെ ഈ അവസ്ഥയ്ക്ക് കാരണം സര്‍ക്കാര്‍ തന്നെയാണ്. പൈപ്പിടാന്‍ കുഴിച്ച കുഴികളൊന്നും ജല അതോറിറ്റി സമയത്ത് അടച്ചില്ല. കുഴികള്‍ നിറഞ്ഞതോടെ അപകടങ്ങളും വര്‍ധിച്ചു. ഈ ദുരിതങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം. വിഡിയോ സ്റ്റോറി. 

കൊച്ചി നഗരത്തിലെ സുപ്രധാന പാതകളിലൊന്നായ തമ്മനം പുല്ലേപ്പടി ഈ മഴക്കാലത്തും പതിവു തെറ്റിക്കാതെ പൊളിഞ്ഞു. അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായിട്ടും ഒരു നുളള് മണ്ണ് വാരിയിട്ട് കുഴിയടയ്ക്കാന്‍ പോലും പൊതുമരാമത്ത് വകുപ്പോ കോര്‍പറേഷനോ തയാറായിട്ടില്ല. തമ്മനം പുല്ലേപ്പടി റോഡില്‍ നിന്നാണ് മനോരമ ന്യൂസ് പരമ്പര തുടങ്ങുന്നത്. വിഡിയോ കാണാം. 

ജലഅതോറിറ്റിയാണ് ഇക്കുറി കൊച്ചി നഗരത്തിലെ റോഡുകള്‍ പൊളിയാനുളള മുഖ്യകാരണക്കാര്‍. നഗരത്തിലെ പ്രധാനപ്പെട്ട ഒന്നിലേറെ റോഡുകള്‍ പൈപ്പിടാനായി  പൊളിച്ചത് ചില്ലറ പ്രശ്നമല്ല നഗരത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ജലഅതോറിറ്റിയുടെ നടപടി മൂലം ഗതാഗതം ദുഷ്കരമായ പൊന്നുരുന്നി വൈറ്റില റോഡിലൂടെയുളള ഗതാഗത പ്രശ്നങ്ങളുമായി എസ്.ശ്യാംകുമാറിന്‍റെ റിപ്പോര്‍ട്ട്.

കൊച്ചി നഗരത്തിലെ റോഡുകൾ മാത്രമല്ല മറ്റിടങ്ങളിൽ നിന്ന് നഗരത്തിലേക്ക് എത്തിച്ചേരാനുള്ള റോഡുകളും കുളമായിരിക്കുകയാണ്.  കുടിവെള്ള പൈപ്പിടാൻ  സർക്കാർ തന്നെ പൊളിച്ച റോഡുകൾ പലതും  ഇതുവരെ നന്നാക്കിയിട്ടില്ല. കുഴികൾ കൂടിയതോടെ റോഡ്  അപകടങ്ങളും വർധിച്ചു. പഴയ ദേശീയപാതയായ അരൂർ ഇടക്കൊച്ചി റോഡിൽ നിന്ന് ജെവിൻ ടുട്ടു  തയാറാക്കിയ റിപ്പോര്‍ട്ട്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...