നോട്ടിങ്ങാമിൽ മഴക്കളി; ഇന്ത്യ–ന്യൂസീലന്‍ഡ് മല്‍സരം അനിശ്ചിതമായി വൈകുന്നു

nottingham-1
SHARE

ലോകകപ്പില്‍ ഇന്ത്യ–ന്യൂസീലന്‍ഡ് മല്‍സരം മഴകാരണം അനിശ്ചിതമായി വൈകുന്നു. ഇതുവരെ ടോസ് ഇടാനായിട്ടില്ല. ട്രെന്റ്ബ്രിഡ്ജ് ഉള്‍പ്പെടുന്ന നോട്ടിങ്ങാമിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴമാറിനിന്നാല്‍, ഓവര്‍നിരക്ക് കുറച്ച് മല്‍സരം നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.  

പിച്ച് മൂടി സൂക്ഷിച്ചിരുന്നെങ്കിലും ഔട്ട്ഫീൽഡിൽ നനവു നിലനിൽക്കുന്നതാണ് പ്രശ്നം. ഈ സാഹചര്യത്തിൽ കളിക്കാരുടെ സുരക്ഷ കൂടി പരിഗണിച്ചാണ് ടോസ് നീട്ടുന്നതെന്ന് അംപയർമാർ അറിയിച്ചു.

അതേസമയം, ഇന്ത്യന്‍നിരയില്‍ പരുക്കേറ്റ ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുല്‍ ഓപ്പണറാകും. വിജയ്ശങ്കര്‍, ദിനേശ് കാർത്തിക് എന്നിവരിലൊരാള്‍ ടീമിലിടംപിടിച്ചേക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...