ഗുജറാത്തില്‍ രണ്ട് തീയതികളില്‍ രാജ്യസഭാ തിര‍‍‍ഞ്ഞെടുപ്പ്: എതിര്‍പ്പുമായി കോൺഗ്രസ്

manu
SHARE

ഗുജറാത്തില്‍ ഒഴിവു വന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് രണ്ട് തീയതികളില്‍ നടത്തുന്നത് ഭരണഘടനാവിരുദ്ധമെന്ന് കോണ്‍ഗ്രസ്. രണ്ട് സീറ്റുകളിലേക്കും ഒരുമിച്ച് തിരഞ്ഞടുപ്പ് നടത്തിയാല്‍ ഒരു സീറ്റ് പ്രതിപക്ഷത്തിന് ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വി പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ നിന്ന് രാജ്യസഭാംഗങ്ങളായിരുന്ന അമിത് ഷായും സ്മൃതി ഇറാനിയും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രണ്ട് സീറ്റുകളില്‍ ഒഴിവു വന്നത്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...