മാധ്യമ പ്രവർത്തകനെ മര്‍ദിച്ചു; വായിൽ മൂത്രമൊഴിച്ചു; യുപിയിൽ പൊലീസ് ക്രൂരത വീണ്ടും

jounanalist
SHARE

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ റയില്‍വേ പൊലീസ് ക്രൂരമായി മര്‍ദിച്ചു. ഷാംലിയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനാണ് ആക്രമിക്കപ്പെട്ടത്. റയില്‍വേ ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകന്‍റെ വസ്ത്രം വലിച്ചു കീറുകയും കാമറ തട്ടി താഴെയിടുകയും ചെയ്തു. വായില്‍ മൂത്രമൊഴിച്ചതായും പരാതിയുണ്ട്. 

സംഭവത്തില്‍ ഉള്‍പ്പെട്ട എസ്.എച്ച്.ഒയെയും കോണ്‍സ്റ്റബിളിനെയും സസ്പെന്‍ഡു ചെയ്തു. റയില്‍വേ പൊലീസിനെ വിമര്‍ശിച്ച് താന്‍ ചെയ്ത വാര്‍ത്തകളാണ് അക്രമത്തിന് കാരണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ പ്രതികരിച്ചു. അതേസമയം,  യു.പി പൊലീസിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ക്രമസമാധാന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...