‘ബാലുവിനൊപ്പം സഹോദരനെപ്പോലെ കൂടെ നിന്നതോ തെറ്റ്’; പ്രകാശന്‍ തമ്പിയുടെ ചോദ്യം

thambi
SHARE

സംഗീതജ്ഞന്‍ ബാലഭാസ്കറിന്റേത് അപകട മരണമെന്നും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും പ്രകാശന്‍ തമ്പി. ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചാണ് സ്വര്‍ണക്കടത്ത് കേസില്‍ മൊഴി പറയിപ്പിച്ചതെന്നും തമ്പി കോടതിയില്‍ പരാതിപ്പെട്ടു. അതേസമയം കേസിലെ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്ഡില്‍ കഴിയുന്ന പ്രകാശന്‍ തമ്പിക്കെതിരെ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങളാണുയര്‍ന്നിരിക്കുന്നത്. എന്നാല്‍ നുണകളാണ് ആരോപണങ്ങളായി ഉയരുന്നതെന്നും അപകട സമയത്ത് ഒരു സഹോദരനെ പോലെ കൂടെ നിന്നതാണോ താന്‍ ചെയ്ത തെറ്റെന്നും പ്രകാശന്‍ തമ്പി ചോദിച്ചു. കൊച്ചിയിലെ കോടതിയില്‍ ഹജരാക്കാനെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. 

ബാലഭാസ്കറിന്റെ മരണത്തില്‍ സംശയങ്ങളില്ലെന്നും അപകടസമയത്ത് വാഹനം ഓടിച്ചത് അര്‍ജുനാണെന്നും പ്രകാശന്‍ തമ്പി പറഞ്ഞു. മര്‍ദിച്ചാണ് സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ മൊഴി പറയിപ്പിച്ചതെന്ന് ആരോപിച്ച തമ്പി മൊഴി പിന്‍വലിക്കാന്‍ അപേക്ഷയും നല്‍കി. അതിനിടെ റിമാന്‍ഡ് കാലാവധി 26 വരെ നീട്ടി. അതേസമയം ഡ്രൈവറെ സംബന്ധിച്ച മൊഴികളിലടക്കം തുടരുന്ന അവ്യക്തതകള്‍ പരിഹരിക്കാനും മൊഴികളുടെ വിശ്വാസ്യത ഉറപ്പാക്കാനുമായി മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. ദൃക്സാക്ഷികളുടെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരുടെയും മൊഴിയാണ് എടുക്കുന്നത്. അപകടത്തില്‍ അസ്വാഭാവികതയില്ലെന്നും വാഹനമോടിച്ചത് അര്‍ജുനെന്നുമാണ് ഭൂരിഭാഗം സക്ഷികളുടെയും മൊഴി. രഹസ്യമൊഴിയിലും ഇത് ആവര്‍ത്തിച്ചാല്‍ നിര്‍ണായക തെളിവാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...