ഋഷഭ് പന്ത് ഇംഗ്ലണ്ടിലേയ്ക്ക് തിരിച്ചു; എത്തുന്നത് ധവാന്‍റെ പരുക്കില്‍ കരുതല്‍ താരമായി

pant
SHARE

വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേയ്ക്ക് തിരിച്ചു. ഓപ്പണര്‍ ശിഖര്‍ ധവാന് പരുക്കേറ്റതിനെ പിന്നാലെയാണ് ബി സി സി ഐ  പന്തിനെ ഇംഗ്ലണ്ടിലേയ്ക്ക് അയച്ചത്. കരുതല്‍ താരമായാണ് പന്ത് ടീമിനൊപ്പം ചേരുക.  ശിഖര്‍ ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കാത്തതിനാല്‍ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൈവിരലിന് പരുക്കേറ്റ ധവാന് മൂന്നാഴ്ച വിശ്രമം വേണമെന്നാണ് നിര്‍ദേശം. 

ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കില്ലെന്ന് നേരത്തെ ബി സി സി ഐ അറിയിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ മല്‍സരത്തിനിടെയാണ് ശിഖര്‍ ധവാന് പരുക്കേറ്റത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...