ബിഷപ്പിനെതിരായ കേസ്; ഡിവൈഎസ്പിയെ സ്ഥലം മാറ്റിയതിനെതിരെ കന്യാസ്ത്രീകൾ

nun-protest-2
SHARE

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയെ സ്ഥലം മാറ്റിയതിനെതിരെ കന്യാസ്ത്രീകൾ. ഡിവൈഎസ്പി കെ.സുബാഷിനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് ആരോപണം.

സർക്കാർ അഭിഭാഷകൻ പ്രതികൾക്കുവേണ്ടി ഹാജരാകുന്നത് ആശങ്കയും ഭയവും ഉളവാക്കുന്നു. കേസ് കഴിയുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നാണ് കന്യാസ്ത്രീകളുടെ ആവശ്യം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...