പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി

periya-murder-3
SHARE

പെരിയ ഇരട്ട കൊലപാതക കേസിൽ  നിലവിലെ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യം ഉണ്ടെന്നു തോന്നുന്നില്ലെന്ന് ഹൈക്കോടതി.  മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഉള്ള ആശങ്കൾ മാത്രമാണ് ഹർജിയിൽ എന്നും കോടതി നിരീക്ഷിച്ചു.  പ്രതികൾ എല്ലാവരും പോലീസ് മുൻപാകെ കീഴടങ്ങുകയായിരുന്നില്ലേ എന്നും ഹർജിയിൽ വാദം കേൾക്കുമ്പോൾ കോടതി ചോദിച്ചു.  ആദ്യ ഘട്ടത്തിൽ സീൽ ചെയ്‌ത കവറിൽ സൂക്ഷിച്ച ആയുധങ്ങൾ പരിശോധിക്കാൻ ഫോറൻസിക് സർജനെ അനുവദിക്കാതിരുന്നത് എന്ത് കൊണ്ടാണെന്നും കോടതി ആരാഞ്ഞു. 10 ദിവസത്തിന് ശേഷം ഹർജിയിൽ വിശദമായ വാദം കേൾക്കും 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...