സൗദിയിൽ വിമാനത്താവളത്തിനു നേരെ മിസൈൽ ആക്രമണം, 26 പേർക്ക് പരുക്ക്

missile-attack
SHARE

സൗദിയിൽ അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. ഒരു ഇന്ത്യക്കാരിയടക്കം വിവിധരാജ്യക്കാരായ ഇരുപത്തിയാറു യാത്രക്കാർക്കു പരുക്കേറ്റു. അതിനിടെ, ഹൂതി വിമതർക്കു ആയുധം നൽകുന്നത് ഇറാനാണെന്നു സൗദി സഖ്യസേന ആരോപിച്ചു.

യെമൻ അതിർത്തിയിൽ നിന്നും ഇരുന്നൂറു കിലോമീറ്റർ മാത്രം അകലെയുള്ള അബ്ഹ വിമാനത്താവളത്തിനു നേരെയാണ് പുലർച്ചെ രണ്ടു ഇരുപത്തിയൊന്നിനാണ് ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയത്. പരുക്കേറ്റ 26 പേരിൽ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പതിനെട്ടു പേരെ പ്രാഥമിക ചികിൽസയ്ക്കു ശേഷം വിട്ടയച്ചതായും സൌദി സഖ്യത്തിൻറെ വക്താവ് കേണൽ തുർക്കി അൽ മാൽക്കി അറിയിച്ചു. സ്വദേശികളായ രണ്ടു കുട്ടികൾക്കും ഇന്ത്യക്കാരി ഉൾപ്പെടെ മൂന്നു വനിതകൾക്കും പരുക്കേറ്റു. വിമാനത്താവളത്തിലെ ആഗമന സ്ഥലത്താണ് ക്രൂയിസ് മിസൈൽ ആക്രമണമുണ്ടായത്.

ഹൂതി വിമതർക്ക് ഇറാൻ ആയുധങ്ങൾ നൽകി, ഇത്തരം ഭീകരാക്രമണങ്ങൾക്കു പിന്തുണയ്ക്കുനൽകുന്നതായി സഖ്യസേനാവക്താവ് ആരോപിച്ചു. യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തിനു വിരുദ്ധമായാണ് ഇറാൻറെ നടപടികളെന്നും കേണൽ അൽ മാൽകി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തതായി സൗദി സഖ്യസേന അറിയിച്ചു. ആക്രമണത്തെതുടർന്ന തടസപ്പെട്ടിരുന്ന സർവീസുകൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. സൗദിയുടെ തെക്കുപടിഞ്ഞാറു മേഖലയിൽ, യെമൻ അതിർത്തിയോട് ചേർന്ന അബ്ഹയിൽ, മലയാളികളടക്കം നിരവധി പ്രവാസികളാണ് താമസിക്കുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...