ആലപ്പുഴ തോല്‍വി കെ.വി.തോമസ് അന്വേഷിക്കും; ഒപ്പം പി.സി വിഷ്ണുനാഥും കെ.പി കുഞ്ഞിക്കണ്ണനും

mullapalli1
SHARE

ആലപ്പുഴയിലെ യു.ഡി.എഫ് പരാജയത്തെ സംബന്ധിച്ച് കെ.വി തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കും. സമിതിയില്‍ പി.സി വിഷ്ണുനാഥും  കെ.പി കുഞ്ഞിക്കണ്ണനും അംഗങ്ങളാണ്. രണ്ടാഴ്ചയ്ക്കുളളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചുളള സൈബര്‍ ഇടപെടല്‍ അന്വേഷിക്കുമെന്നും മുല്ലപ്പളളി പറ‍ഞ്ഞു. ശശി തരൂരാകും അന്വേഷിക്കുക. സ്വകാര്യ ഏജന്‍സികളുടെ സഹായവും തേടുമെന്നും അദേഹം പറ‍ഞ്ഞു. 

ആലപ്പുഴയിൽ ചില അടിയൊഴുക്കുകൾ ഉണ്ടായതാണ് കോൺഗ്രസ് വീഴ്ചക്ക് കാരണമെന്ന് മുല്ലപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ സംബന്ധിച്ച് സ്ഥാനാർത്ഥി തന്നെ പരാതിപ്പെട്ടിട്ടുണ്ട്.  പരാജയം അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്നും അദേഹം പറഞ്ഞിരുന്നു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...