ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ, 5 ജവാന്മാര്‍ക്ക് വീരമൃത്യു, ഭീകരനെ വധിച്ചു

jammu-encounter
SHARE

ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ അല്‍ ഉമര്‍ മുജാഹിദീന്‍ ഏറ്റെടുത്തു. ആക്രമണ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ കെ.പി റോഡില്‍ ഒാക്സ്ഫെഡ് സ്കൂളിന് സമീപത്താണ് ഭീകരാക്രമണം നടന്നത്. പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് 116ാം ബറ്റാലിയന്‍റെയും ജമ്മുകശ്മീര്‍ പൊലീസിന്‍റെ വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡും ൈറഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സുരക്ഷാസേന ഉടന്‍ തന്നെ പ്രത്യാക്രമണം നടത്തി. അനന്ത്നാഗ് സ്റ്റേഷന്‍ ഹൗസ് ഒാഫിസര്‍ അര്‍ഷദ് അഹമ്മദിനും ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ നേതൃത്വം നല്‍കുന്ന പാക് ഭീകരസംഘടനയായ അല്‍ ഉമര്‍ മുജാഹിദീന്‍ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി കശ്മീരിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ ഒന്നുമുതല്‍ അമര്‍നാഥ് തീര്‍ഥാടനം ആരംഭിക്കാനിരിക്കെയാണ് സുരക്ഷ വെല്ലുവിളി ഉയര്‍ത്തിയ ആക്രമണം അരങ്ങേറിയത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറുമാസം കൂടി നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ 2ന് രാഷ്ട്രപതി ഭരണത്തിന്‍റെ കലാവധി തീരാനിരിക്കെയാണ് തീരുമാനം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...