പാര്‍ട്ടി പിടിക്കാന്‍ ഇപിഎസ്-ഒപിഎസ് വിഭാഗം; തോറ്റമ്പിയ ബിജെപി സഖ്യത്തിനും പഴി: കരുനീക്കം

edappadi-panneerselvam
SHARE

നേതൃതര്‍ക്കം രൂക്ഷമായ തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ യോഗം ചേരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കുന്നതിനെതിരെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് യോഗം. പാര്‍ട്ടി പിടിക്കാന്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കരുക്കള്‍ നീക്കുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കുന്ന നേതാക്കളുടെ നിലപാടുകള്‍ നിര്‍ണായകമാവും.  

ഒറ്റതണ്ടിലെ രണ്ടിലയാണ് പാര്‍ട്ടിയുടെ ചിഹ്നം. എന്നാല്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ചേര്‍ന്ന് നയിക്കുന്നത് മടുത്തെന്നാണ് പാര്‍ട്ടി പിടിക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍ പരസ്യമായി പറയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയും കേന്ദ്രമന്ത്രി സഭയില്‍ പ്രവേശനം കിട്ടാതിരുന്നതുമാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. ഏച്ചുകെട്ടിയതു മുഴച്ചിരിക്കുമെന്ന് പാര്‍ട്ടി വക്താവും സമ്മതിക്കുന്നുണ്ട്. മകനെ മന്ത്രിയാക്കാന്‍ ശ്രമിച്ച ഉപമുഖ്യമന്ത്രി പനീര്‍സെല്‍വം കുടുംബവാഴ്ചയ്ക്ക് ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഉപമുഖ്യമന്ത്രി മുന്‍കൈയെടുത്തുണ്ടാക്കിയ ബി.ജെ.പി സഖ്യം പരാജയമാണെന്നും പാര്‍ട്ടിക്കകത്ത് സംസാരമുണ്ട്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ തന്റെ സ്വാധീനമേഖലയില്‍ മാത്രമാണ് പിടിച്ചുനിന്നതെന്നാണ് ഒ.പനീര്‍സെല്‍വത്തിന്റെ വാദം. മകന്‍ മാത്രമാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ജയിച്ചത് എന്നതും പനീര്‍സെല്‍വത്തിന്റെ കരുത്താണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പുണ്ടാകുമോയെന്നതാണ് നിര്‍ണായകം. ഉണ്ടായാല്‍ അതു പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...