ചന്ദ്രയാന്‍– 2 ദൗത്യം അടുത്തമാസം; പേടകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

chandrayan
SHARE

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം അടുത്തമാസം 15ന്.  ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ജൂലൈ 15ന് പുലര്‍ച്ചെ രണ്ട്  അന്‍പത്തിയൊന്നിന് ജി.എസ്.എല്‍.വി  മാര്‍ക് 3 റോക്കറ്റില്‍ ചന്ദ്രയാന്‍ രണ്ട് പേടകം വിക്ഷേപിക്കും. ലാന്‍ഡര്‍, റോവര്‍, ഓര്‍ബിറ്റര്‍ എന്നീ മൂന്നുഘടകങ്ങളാണ് പേടകത്തിലുളളത്.

ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ ഇറക്കി ഐ.എസ്.ആര്‍.ഒ നടത്തുന്ന ആദ്യപരീക്ഷണമാണിത്. സെപ്റ്റംബര്‍ ആറിനോ ഏഴിനോ ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ഒരു ചാന്ദ്രദിനമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്.  ഓര്‍ബിറ്ററിന് ഒരു വര്‍ഷം ആയുസുണ്ട്.  റോവറിന്റെ ചക്രങ്ങളില്‍ അശോക ചക്രവും ഐ.എസ്.ആര്‍.ഒയുടെ ലോഗോയും മുദ്രണം ചെയ്തിട്ടുണ്ട്. റോവറിന്റെയും ലാന്‍ഡറിന്റെയും മുകളില്‍ ഇന്ത്യന്‍ ദേശീയപതാക ആലേഖനം ചെയ്തിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...