ചന്ദ്രയാന്‍ - 2 വിക്ഷേപണം അടുത്തമാസം 15ന്

PTI6_12_2019_000083B
SHARE

ചാന്ദ്രപര്യവേക്ഷണത്തിനുള്ള ഐഎസ്ആർഒയുടെ രണ്ടാം ദൗത്യമായ ചന്ദ്രയാൻ 2 ജൂലൈ 15 ന് വിക്ഷേപിക്കും. ഓർബിറ്റർ, ലാൻഡർ എന്നിവയടക്കം പേടകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. സെപ്റ്റംബർ ആറിനാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ഐഎസ്ആർഒയുടെ  ഏറ്റവും സങ്കീർണമായ ദൗത്യമാണിത്. 

ബെംഗളൂരുവിൽ  ഐഎസ്ആർഓയുടെ സാറ്റലൈറ്റ് ഇന്റോറോഗേഷൻ ആൻഡ് ടെസ്റ്റ് എസ്റ്റാബ്ലിഷ്‌മെന്റ് കേന്ദ്രത്തിൽ അവസാന വട്ട ഒരുക്കങ്ങളിലാണ് ചന്ദ്രയാൻ 2. ക്രിട്ടിക്കൽ ആക്ചുറേഷൻ ടെസ്റ്റ് അടക്കമുള്ള  പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂർത്തിയായി. ജൂലൈ പതിനഞ്ചിനു പുലർച്ചെ 2:51 നാണ്  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന്  ചന്ദ്രയാൻ 2നെയും വഹിച്ചുകൊണ്ട് ജി എസ് എൽ വി മാർക്ക് 3  കുതിച്ചുയരുക 

ചന്ദ്രനെ വലംവയ്ക്കുന്ന ഓർബിറ്റർ,  ചന്ദ്രനിൽ ഇറങ്ങാനുള്ള വിക്രം ലാൻഡർ,  ഉപരിതലത്തിൽ പര്യവേക്ഷണം നടത്താനുള്ള പ്രഖ്യാൻ റോവർ എന്നിവയയുൾപ്പെടുന്നതാണ് പേടകം.  ചാന്ദ്രോപരിതലത്തിൽ നിന്ന് 100 കി മി അകലെയാണ് ഭ്രമണപഥം. ചന്ദ്രയാൻ 1 ദൗത്യത്തിൽ   മൂൺ ഇംപാക്‌ട് പ്രോബ് ചന്ദ്രനിൽ ഇടിച്ചിറക്കിയതിൽ നിന്ന് വ്യത്യസ്തമായി   സോഫ്റ്റ് ലാൻഡിംഗ് സാങ്കേതിക വിദ്യയുപയോഗിച്ചാണ്‌ വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. തുടർന്ന് ലാൻഡറിൽ നിനിറങ്ങുന്ന പ്രഖ്യാൻ  റോവർ ചാന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തും.  

ഉപരിതലത്തിലെ ഹീലിയത്തിന്റെയും,  മറ്റ് ധാതുക്കളുടെയൂം സാന്നിധ്യമടക്കം റോവർ പരിശോധിക്കും. ഒരു ചാന്ദ്രദിനമാണ് റോവറിന്റെയും ലാൻഡറിന്റെയും ആയുസ്. ഓർബിറ്ററിന് ഒരു വർഷവും. ദൗത്യം വിജയകരമായാൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. നിലവിൽ അമേരിക്ക, റഷ്യ,  ചൈന എന്നീ രാജ്യങ്ങളാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടുള്ളത്.  603കോടി രൂപയാണ് രണ്ടാം ദൗത്യത്തിന്റെ ചിലവ്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...